കായംകുളം: കൊവിഡ് വ്യാപനം രൂക്ഷമായ കായംകുളത്ത് ഇന്നലെ രണ്ട് പേർക്കര് രോഗം സ്ഥിരീകരിച്ചു. നഗരസഭ 40-ാം വാർഡിൽ ആട്ടോറിക്ഷാ ഡ്രൈവർക്കും അതിതീവ്ര മേഖലയായ 9-ാം വാർഡിൽ സമ്പർക്കത്തിലൂടെ 10 വയസുള്ള കുട്ടിക്കും ആണ് രോഗം സ്ഥിരീകരിച്ചത്. 300 ഓളം പേരുടെ ഫലം വരാനുണ്ട്.
കായംകുളം നിയോജക മണ്ഡലത്തിൽ അഞ്ച് പേർക്ക് ഇന്നലെ രോഗം ഭേദമായി. ദേവികുളങ്ങര പഞ്ചായത്തിലെ ഒരാൾക്കും കൃഷ്ണപുരം പഞ്ചായത്തിലെ നാലുപേർക്കും ആണ് രോഗം ഭേദമായത്.
ഇതുവരെ 203 പേർക്കാണ് കായംകുളം മണ്ഡലത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്. 132 പേർക്ക് ഇതുവരെ ഭേദമായി. 71 പേരാണ് ചികിത്സയിലുള്ളത്. മണ്ഡലത്തിലെ കണ്ടെയ്ൻമെന്റ് സോണുകൾ: കൃഷ്ണപുരം പഞ്ചായത്തിലെ വാർഡ് ഒന്ന്, ഭരണിക്കാവ് പഞ്ചായത്തിലെ വാർഡ് 12, കായംകുളം മുൻസിപ്പാലിറ്റിയിലെ വാർഡുകളായ 1,2,3,4,5,6,7,8,9,10,37,43,44.