അമ്പലപ്പുഴ. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണക്കാട് മുഹമ്മദലി ഷിഹാബ് തങ്ങളുടെ സ്മരണാർത്ഥം വീട് നിർമ്മിച്ചു നൽകുന്ന കാരുണ്യ ഭവനം പദ്ധതിയുടെ ഭാഗമായി പുന്നപ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ കാരുണ്യ ഭവനത്തിന്റെ താക്കോൽദാനം ഇന്ന് വൈകിട്ട് നാലിന് പുന്നപ്ര കുറവൻതോട് പള്ളിവെളിയിലുള്ള കുടുംബത്തിന് ജില്ല പ്രസിഡന്റ് എ.എം.നസീർ, ട്രഷറർ കമാൽ എം.മാക്കിയിൽ, സെക്രട്ടറി നജ്മൽ ബാബു എന്നിവർ ചേർന്ന് നൽകും. സംസ്ഥാന സെക്രട്ടറി ടി.എം.സലിം ഓൺലൈനിലൂടെ പ്രഭാഷണം നടത്തും. പഞ്ചായത്ത് ലീഗ് സെക്രട്ടറി നൗഷാദ് സുൽത്താന, ഭവന നിർമ്മാണ കമ്മിറ്റി ഭാരവാഹികളായ ഇക്ബാൽ താജ്, നാസർ താജ്, റിയാസ് അൽ ഫൗസ്, ഗ്രാമപഞ്ചായത്തംഗം ഇന്ദുലേഖ യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് മാഹീൻ തുടങ്ങിയവർ പങ്കെടുക്കും.