ചാരുംമൂട് : നൂറനാട് ഇടക്കുന്നം 360 -ാം നമ്പർ ഗുരുക്ഷേത്ര ആക്രമണ കേസിൽ നൂറുനാട് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച മുരളീധരന് കോൺഗ്രസുമായി ബന്ധമില്ലെന്ന് വാർഡ് കോൺഗ്രസ് കമ്മിറ്റി അറിയിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളാണ് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതെന്നും കമ്മിറ്റി വ്യക്തമാക്കി.