ചാരുംമൂട്: കോൺഗ്രസ്‌ താമരക്കുളം കൊട്ടക്കാട്ടുശേരി ആറാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികൾക്ക് ടി.വി നൽകി. കെ.കെ.ഷാജു വിതരണോദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ജി.വേണു, എൻ.കുമാരദാസ്, ശ്രീകുമാർ അളകനന്ദ, മുത്താര രാജ്, സജീവ്, സുരേന്ദ്രൻ പിള്ള, ഗോകുൽ ആർ.നായർ, കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.