ചാരുംമൂട്: താമരക്കുളം പഞ്ചായത്ത് ഓഫീസിന് സമീപത്ത് പ്രവർത്തിക്കുന്ന കടയിൽ ഹൻസ് പായ്ക്കറ്റുകൾ പിടികൂടി. കട ഉടമ ഷിഹാബിനെതിരെ കേസ് എടുത്തു. ഒരു കവറിന് 200 രൂപ വരെ നിരക്കിലാണ് വില്പന നടത്തിയിരുന്നത്. റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ ഇ.ആർ. ഗിരീഷ് കുമാർ, പ്രിവന്റീവ് ഓഫീസർ സദാനന്ദൻ, ജി.സന്തോഷ് കുമാർ, സി.ഇ.ഒ മാരായ രാജീവ്, അശോകൻ, രാകേഷ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു.