ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം 1101-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ, എസ്.എസ്.എൽ.സി- പ്ളസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കലും കാഷ് അവാർഡ് വിതരണവും നടന്നു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിനീതിനുള്ള കാഷ് അവാർഡ് കാർത്തികപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.അശോകപ്പണിക്കർ, സെക്രട്ടറി അഡ്വ.ആർ.ആർ.രാജേഷ് ചന്ദ്രൻ എന്നിവർ ചേർന്ന് നൽകി. ശാഖായോഗം പ്രസിഡന്റ് എൻ.താരാസുതൻ, സെക്രട്ടറി എം.കുട്ടപ്പൻ, യൂണിയൻ കമ്മിറ്റി അംഗം രതീഷ് കുമാർ, കമ്മിറ്റി അംഗങ്ങളായ ജി.സദാനന്ദൻ, പി.ബാബു, വനിതാ സംഘം പ്രസിഡന്റ് രമണി, സെക്രട്ടറി യമുന എന്നിവർ പങ്കെടുത്തു.