അമ്പലപ്പുഴ:ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വ്യാഴാഴ്ച പ്രസവിച്ച യുവതിയുടെ പെൺകുഞ്ഞിന്റെ കൊവിഡ് ഫലം നെഗറ്റീവ്. ആഴ്ചകൾക്ക് മുമ്പാണ് തോട്ടപ്പള്ളി സ്വദേശിയായ യുവതി മഹാരാഷ്ട്രയിൽ നിന്നെത്തിയത്. തുടർന്നു നടത്തിയ സ്രവ പരിശോധനയിൽ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് പ്രസവത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച കുട്ടിയിൽ നടത്തിയ സ്രവ പരിശോധനയുടെ ഫലമാണ് ഇന്നലെ ലഭിച്ചത്.