കായംകുളം: സെക്യൂരിറ്റി ജീവനക്കാരൻ കരുനാഗപ്പള്ളി കോഴിക്കോട് എസ്.പി മാർക്കറ്റ് അയ്യത്ത് വീട്ടിൽ പത്മകുമാറിനെ (56) സ്ഥാപനത്തിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി. കൊറ്റുകുളങ്ങരയ്ക്ക് സമീപമുള്ള സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ജോലിക്കെത്തിയ പത്മകുമാർ ഇന്നലെ രാവിലെ വീട്ടിൽ തിരികെ എത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. സംസ്കാരം പിന്നീട്. ഭാര്യ: മോളി. മകൻ: വൈഭവ്.