മാന്നാർ: ചെന്നിത്തല മഹാത്മാ ബോയ്‌സ് ഹൈസ്‌കൂളിൽ പ്ലസ് വൺ പ്രവേശനത്തിനായി ഹെൽപ് ഡെസ്‌ക് ആരംഭിച്ചു.
പി.ടി.എ പ്രസിഡന്റ് കെ.സുരേഷ്‌കുമാർ, പ്രിൻസിപ്പൽ വി.അശ്വതി, പ്രഥമാദ്ധ്യാപിക മറിയാമ്മ ഉമ്മൻ, മദർ പി.ടി.എ പ്രസിഡന്റ് ബിനി സതീശൻ, ആർ.ജയചന്ദ്രൻ, ജി. അശോക് കുമാർ, ആർ.രശ്മി, യു. ആര്യ, എൽ. അനു, രജനി വിൻസെന്റ്, ബി ഗിരിജാദേവി എന്നിവർ പങ്കെടുത്തു. പാണ്ടനാട്, പുലിയൂർ, ബുധനൂർ, മാന്നാർ, മുട്ടേൽ ഇ.എം.എസ് വായനശാല എന്നിവിടങ്ങളിലും പ്ലസ് വൺ പ്രവേശനത്തിന്റെ ഹെൽപ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്.