
അമ്പലപ്പുഴ: നാണയം വിഴുങ്ങി കുട്ടി മരിക്കാനിടയായ സംഭവം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്നാരോപിച്ച് ആശുപത്രിക്ക് മുന്നിൽ അമ്പലപ്പുഴ എം.സി.എച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ധർണ്ണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എസ്. സുബാഹു ഉദ്ഘാടനം ചെയ്തു.യു.എം. കബീർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി. സാബു, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദു ബൈജു,രാജേഷ് സഹദേവൻ,ഷാജി ഉടുമ്പാക്കൽ,വി.ആർ. രജിത്ത്, മുരളീകൃഷ്ണൻ,ഉണ്ണികൊല്ലമ്പറമ്പ് എന്നിവർസംസാരിച്ചു.