ആലപ്പുഴ: ജില്ലയിൽ സമ്പർക്കത്തിലൂടെ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്ക പടർത്തുന്നു. ഇന്നലത്തെ 38 പേരിൽ 24 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി സമ്പർക്കത്തിലൂടെ രോഗം ഏറ്റവും അധികം സ്ഥിരീകരിച്ചത് പള്ളിപ്പാട് പഞ്ചായത്തിലും ചെട്ടികാടുമാണ്. പള്ളിപ്പാട് പഞ്ചായത്തിൽ മത്സ്യവില്പനക്കാരനിൽ നിന്നാണ് രോഗം പകർന്നത്. ഇന്നലെ രോഗം സ്ഥരീകരിച്ചവരിൽ പത്തുപേർ വിദേശത്തുനിന്നും നാലു പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 722 ആയി. 15 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതോടെ 1097 പേർ രോഗം മുക്തരായി.
രോഗം സ്ഥിരീകരിച്ചവർ
സൗദിയിൽ നിന്നെത്തിയ മണ്ണഞ്ചേരി, മാവേലിക്കര, ചെങ്ങന്നൂർ സ്വദേശികൾ, ചെറിയനാട് സ്വദേശിനി, യുകെയിൽ നിന്നെത്തിയ ചെങ്ങന്നൂർ സ്വദേശിനി, മുട്ടാർ സ്വദേശി, ഖത്തറിൽ നിന്നെത്തിയ ചേർത്തല സ്വദേശി, അബുദാബിയിൽ നിന്നെത്തിയ പുലിയൂർ സ്വദേശി, ദുബായിൽ നിന്നെത്തിയ മാന്നാർ സ്വദേശി, ഖത്തറിൽ നിന്നെത്തിയ ചെങ്ങന്നൂർ സ്വദേശി, വെസ്റ്റ് ബംഗാളിൽ നിന്ന് ജോലിസംബന്ധമായി ചേപ്പാട് എത്തിയ യുവാവ്, അരുണാചൽ പ്രദേശിൽ നിന്നെത്തിയ മണ്ണഞ്ചേരി സ്വദേശി, മധുരയിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശിനി, തെലങ്കാനയിൽ നിന്നെത്തിയ ബുധനൂർ സ്വദേശിനി.
സമ്പർക്കം
കടക്കരപ്പള്ളി സ്വദേശി,പട്ടണക്കാട് സ്വദേശിയായ രണ്ട് ആൺകുട്ടികൾ,മൂന്ന് സ്വദേശിനികൾ,സ്വദേശി,കായംകുളം സ്വദേശിയായ ആൺകുട്ടി, ചെങ്ങന്നൂർ സ്വദേശിനി,ചെങ്ങന്നൂർ സ്വദേശിയായ ആൺകുട്ടി, രണ്ട് സ്വദേശികൾ, രണ്ട് പെൺകുട്ടികൾ, വെട്ടയ്ക്കൽ സ്വദേശിയായ പെൺകുട്ടി, വയലാർ സ്വദേശി, സ്വദേശിനി, കടക്കരപ്പള്ളി സ്വദേശിനി, മാവേലിക്കര സ്വദേശി, പൂച്ചാക്കൽ സ്വദേശി, ചന്തിരൂർ സ്വദേശി, വണ്ടാനം സ്വദേശിനി, ഓങ്ങല്ലൂർ സ്വദേശി എന്നിവർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
.......................................
ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 66
ആലപ്പുഴ മെഡി.ആശുപത്രിയിൽ: 275
ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ: 44
ആലപ്പുഴ ജനറൽ ആശുപത്രിയിൽ: 1
തുറവൂർ ഗവ.ആശുപത്രിയിൽ: 26
കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ:203