ആലപ്പുഴ: സ്പീക്ക് അപ് കേരളയുടെ ഭാഗമായി ജില്ലയിലെ ഒൻപത് നിയോജകമണ്ഡലങ്ങളിലുമായി യു.ഡി.എഫ് നേതാക്കൾ വീടുകളിലും ഓഫിസുകളിലും ഇന്ന് സത്യാഗ്രഹമനുഷ്ടിക്കും. ഡി.സി.സി പ്രസിഡന്റ് എം. ലിജു, കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ എന്നിവർ ഡിസിസി ഓഫീസിൽ സത്യാഗ്രഹമിരിക്കും.