ആലപ്പുഴ: കരിമണൽ ഖനനത്തിനെതിരെ ജനങ്ങൾ സമരം ചെയ്തതിനെ പൊഴിമുറിക്കുന്നതിനെതിരായ സമരമായി ചിത്രീകരിച്ചുകൊണ്ട് മന്ത്രി ജി.സുധാകരനും സി.പി.എമ്മും നടത്തുന്ന വ്യാജ പ്രചാരണം അവസാനിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു ആവശ്യപ്പെട്ടു. കുട്ടനാട്ടിൽ പ്രളയമുണ്ടാകാതിരിക്കാൻ വേണ്ടി പൊഴിമുഖത്തിന്റെ വീതി കൂട്ടുന്നതിനെ ജനങ്ങൾ എതിർത്തിട്ടില്ല. പൊഴിമുഖത്ത് നിന്നും കടപ്പുറത്ത് നിന്നും എടുത്തുമാറ്റുന്ന കരിമണൽ ഖനനത്തിനായി പ്രദേശത്ത് നിന്നും കടത്തിക്കൊണ്ടുപോകുന്നതിനെയാണ് ജനങ്ങൾ എതിർക്കുന്നത്. മണൽ കടത്ത് നിർബാധം നടത്താനായി പൊഴിമുറിക്കൽ വൈകിപ്പിച്ചത് സർക്കാരാണെന്നും ലിജു ആരോപിച്ചു