പൃഥ്വിരാജിനെ ആലപ്പുഴ മെഡി. ആശുപത്രിയിൽ എത്തിച്ചത് ശനി വൈകിട്ട് രണ്ടരയോടെ
റഫർ ചെയ്തത് എറണാകുളം ജനറൽ ആശുപത്രിയിൽ നിന്ന്
അമ്മയും മുത്തശിയുമുൾപ്പെടെയുള്ളവർ കുട്ടികളുടെ വിഭാഗത്തിൽ എത്തിക്കുന്നു
കുട്ടിക്ക് ശ്വാസം മുട്ടലോ, മറ്റ് ബുദ്ധിമുട്ടുകളോ ഇല്ല
ഡ്യൂട്ടിയിലുണ്ടായിരുന്നത് മെഡിക്കൽ ഓഫീസർ ഡോ.ബിപിൻ
കുട്ടി രാവിലെ നാണയം വിഴുങ്ങിയെന്ന് അമ്മ പറയുന്നു
ആലുവ ആശുപത്രിയിൽ വച്ചെടുത്ത എക്സ് റെ കാണിക്കുന്നു
നാണയം ആമാശയത്തിലേക്ക് എത്തിയ നിലയിൽ
ഉറപ്പിനായി വീണ്ടും എക്സ് റെ എടുപ്പിക്കുന്നു
നാണയത്തിന്റെ സ്ഥാനം ആമാശയത്തിൽ തന്നെ
കുട്ടികളുടെ വിഭാഗം തലവൻ ഡോ. ഷാനവാസുമായും അസോ.പ്രൊഫ.ഡോ.ജോസുമായും ഡോ.ബിപിൻ ആശയ വിനിമയം നടത്തുന്നു
സാധാരണ രീതിയിൽ ഭക്ഷണവും വെള്ളവും കഴിച്ചാൽ നാണയം താഴേക്ക് ഇറങ്ങി മലത്തിലൂടെ പോകുമെന്ന് കുട്ടിയുടെ അമ്മയെ ധരിപ്പിക്കുന്നു
ഡോക്ടർമാരുടെ വാക്കു കേട്ട് വൈകിട്ട് അഞ്ചു മണിയോടെ തിരികെ പോകുന്നു
കൊവിഡ് മൂലമാണ് നിരീക്ഷണ വാർഡിലേക്കു മാറ്റാതിരുന്നതെന്ന് ആശുപത്രി അധികൃതരുടെ വിശദീകരണം