ആലപ്പുഴ:ശാസ്ത്രീയ പരിശോധനയിൽ പൃഥ്വിരാജിന് ഓപ്പറേഷൻ ചെയ്യുകയോ ട്യൂബ് ഇട്ടുള്ള പരിശോധന നടത്തുകയോ ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന് മെഡി. ആശുപത്രി ആശുപത്രി സൂപ്രണ്ട് ഡോ.ആർ.വി. രാംലാൽ വ്യക്തമാക്കി.

കുട്ടിക്ക് ശ്വാസം മുട്ടലോ മറ്റ് അസുഖങ്ങളോ ഉണ്ടായിരുന്നില്ല. രണ്ട് എക്സ് റെകളിലും നാണയത്തിന്റെ നിഴൽ ആമാശയത്തിലായിരുന്നു. പീഡിയാട്രിക് മെഡിസിൻ, പീഡിയാട്രിക് സർജറി വിഭാഗങ്ങളിലെ ഡോക്ടർമാർ പരിശോധിച്ചു. ഓപ്പറേഷൻ ചെയ്യുകയോ ട്യൂബ് ഇട്ടു നോക്കേണ്ട ആവശ്യമോ ഇല്ല. സാധാരണ ഭക്ഷണം നൽകുകയും ധാരാളം വെള്ളം കുടിപ്പിക്കുകയും ചെയ്യാനും, കുട്ടിയുടെ മലം നിരീക്ഷിക്കാനും അമ്മയെ ഉപദേശിച്ചു.ആവശ്യമുണ്ടെങ്കിൽ ഒരാഴ്ച കഴിഞ്ഞ് വരാനും നിർദ്ദേശിച്ചു. ഡിസ്ചാർജ്ജ് ചെയ്യുന്ന സമയത്ത് കുഞ്ഞ് പൂർണ്ണ ആരോഗ്യവാൻ ആയിരുന്നു

വെന്നും അദ്ദേഹം പറഞ്ഞു.