വള്ളികുന്നം: ഓൺലൈൻ പഠനം ഉറപ്പാക്കുന്നതിനായി വള്ളികുന്നത്തെ നാല് വിദ്യാർത്ഥികൾക്ക് യൂത്ത് കോൺഗ്രസ് മേഖല കമ്മിറ്റിയുടെയും,മഹിളാ കോൺഗ്രസ് പ്രിയദർശിനി ഫോറത്തിന്റെയും നേതൃത്വത്തിൽ വാങ്ങിയ ടിവികളുടെ വിതരണം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. വിദ്യാർത്ഥികൾക്കു വേണ്ടി പടയണിവെട്ടം എൽ.പി.എസ് ഹെഡ്മിസ്ട്രസ് അജിത ടി.വികൾ ഏറ്റുവാങ്ങി.ബലിപെരുന്നാൾ ദിനത്തിൽ ടി.വികൾ സമ്മാനിച്ചു കെ.പി.സി.സി സെക്രട്ടറി കെ.പി.ശ്രീകുമാർ,ബി.രാജലക്ഷ്മി,എസ്.വൈ.ഷാജഹാൻ,ഷാനി ശശി,സുഹൈർ വള്ളികുന്നം,അനന്തപത്മനാഭൻ,നിഷ വിനോദ്, അമ്പിളി,അനിത,ലതിക,ഉണ്ണിമായ,സണ്ണി തടത്തിൽ, ടി.ആർ.ശങ്കരൻകുട്ടി നായർ, ബേബിക്കുട്ടി, പ്രകാശ് സരോവരം, തുളസീധരൻപിള്ള,തോമസ്, അനിൽ കാമ്പിശേരി, രാജുമോൻ,വിക്രമൻ പിള്ള,സ്റ്റീഫൻ,അക്ഷയ്,ഷിന്റോ,എബിൻ, അനുപമ,അതുല്യ,രാജലക്ഷ്മി, ഉത്തര, അരുണിമ,ചന്ദ്രശേഖരപിള്ള,ദിവാകര കുറുപ്പ്,വിജയൻ ചാമവിള, ഷാജി നാഥ് തുടങ്ങിയവർ പങ്കെടുത്തു