ആലപ്പുഴ: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഇന്നലെ ജില്ലയിൽ 101 കേസുകളിലായി 121 പേരെ അറസ്റ്റുചെയ്തു. പത്ത് വാഹനങ്ങൾ പിടിച്ചെടുത്ത് 36,200 രൂപ പിഴ ഈടാക്കി. മാസ്‌ക് ധരിക്കാത്തതിന് 161ഉം സാമൂഹിക അകലം പാലിക്കാതിരുന്നതിന് 37ഉം ക്വാറന്റൈൻ മാനദണ്ഡങ്ങൾ ലംഘിച്ചതിന് നാലും കണ്ടെയിൻമെന്റ് സോണിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിൽ സമയക്രമം പാലിക്കാതിരുന്നതിന് മൂന്നും കണ്ടെയിൻമെന്റ് സോണിലൂടെ യാത്രചെയ്തതിന് 21ഉം നിരോധിത മേഖലയിൽ മത്സ്യവില്പന നടത്തിയതിന് 21ഉം കേസുകൾ രജിസ്റ്റർ ചെയ്തു.