ambala

അമ്പലപ്പുഴ: പുന്നപ്ര പഞ്ചായത്ത് മുസ്ലിം ലീഗ് നേതൃത്വത്തിൽ പത്താം വാർഡിൽ നിർമ്മിച്ചു നൽകിയ കാരുണ്യഭവനത്തിന്റെ താക്കോൽ ദാനം നടത്തി. കമാൽ എം.മാക്കിയിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം ജില്ല പ്രസിഡന്റ് എ.എം. നസീർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ടി.എം.സലിം ഓൺലൈനിലൂടെ പ്രഭാഷണവും ജില്ല സെക്രട്ടറി ബി.എ.ഗഫൂർ പാണക്കാട് മുഹമ്മദലി ഷിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണവും നടത്തി. ജില്ല സെക്രട്ടറി നജ്മൽ ബാബു, നിയോജക മണ്ഡലം പ്രസിഡന്റ് ബഷീർ തട്ടാപറമ്പിൽ, സെക്രട്ടറി എസ്.മുഹമ്മദ് കബീർ, പഞ്ചായത്ത് ലീഗ് സെക്രട്ടറി നൗഷാദ് സുൽത്താന തുടങ്ങിയവർ സംസാരിച്ചു. പത്താം വാർഡ് കൺവീനർ നാസർ താജ് സ്വാഗതവും റിയാസ് നന്ദിയും പറഞ്ഞു. പ്ലസ്. ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരവും നൽകി. തുടർന്ന് പ്രസിഡന്റ് എ.എം. നസീർ, ട്രഷറർ കമാൽ എം.മാക്കിയിൽ, സെക്രട്ടറി നജ്മൽ ബാബു എന്നിവർ ചേർന്ന് താക്കോൽ ദാനവും നിർവഹിച്ചു.