ഹരിപ്പാട്: കരുവാറ്റ എൻ.എസ്.എസ് ഗേൾസ് ഹൈസ്കൂളിൽ മോഷണ ശ്രമം. ഓഫീസ് വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷണശ്രമം നടന്നത്. ഇന്നലെ അയൽവാസികളാണ് സംഭവം ആദ്യം കാണുന്നത്. തുടർന്ന് സ്കൂൾ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. അധികൃതരുടെ പരാതിയെ തുടർന്ന് ഹരിപ്പാട് പൊലീസ് പരിശോധന നടത്തി. ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.