അമ്പലപ്പുഴ: കണ്ടെയിൻമെന്റ് സോണിൽ നിന്നു വരുന്ന രോഗികളെ പ്രവേശിപ്പിക്കുന്ന ആലപ്പുഴ മെഡി. ആശുപത്രിയിലെ 16-ാം വാർഡിൽ പ്രവേശിപ്പിച്ചിരുന്നയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ചയാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്.നിലവിൽ 16, 17 വാർഡുകളിൽ കണ്ടെയിൻമെന്റ് സോണുകളിൽ നിന്നെത്തുന്നവരെയാണ് പ്രവേശിപ്പിക്കുന്നത്. ഇവിടെയെത്തിക്കുന്നവരെ പിന്നീട് കൊവിഡ് പരിശോധനയ്ക്കും വിധേയമാക്കും.ഇങ്ങനെ നടത്തിയ പരിശോധനയിലാണ് ഇന്നലെ വാർഡിലെ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ പിന്നീട് കൊവിഡ് വാർഡിലേക്കു മാറ്റി.