ചേർത്തല: നഗരത്തിലെ 22,24 വാർഡുകളിലുള്ള കുടുംബാംഗങ്ങളായ അഞ്ചു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടര വയസുള്ള കുട്ടിക്ക് ഉൾപ്പെടെയാണ് രോഗം. കുടുംബത്തിലെ വൃദ്ധമാതാവ് കഴിഞ്ഞ 21ന് മരണമടഞ്ഞിരുന്നു. കൊവിഡ് പരിശോധന നടത്താതെയുള്ള സംസ്കാരം ചടങ്ങിൽ പങ്കെടുത്ത നൂറുകണക്കിന് ആളുകൾ ആശങ്കയിലാണ്.

വയലാർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് കഴുന്നാരം കോളനിയിൽ ഒരു വീട്ടിലെ നാലുപേരടക്കം ആറു പേർക്കു രോഗം കണ്ടെത്തി.കോളനിയിൽ രണ്ടു ദിവസമായി 117 പേരിൽ നടത്തിയ പരിശോധനയിലാണ് ആറു പേരിൽ രോഗം കണ്ടെത്തിയത്.കോളനിയിൽ പഞ്ചായത്തും ആരോഗ്യവകുപ്പും നിയന്ത്രണങ്ങൾ ഏപ്പെടുത്തിയിട്ടുണ്ട്.
71 പേർക്ക് രോഗം സ്ഥിരീകരിച്ച കടക്കരപ്പള്ളിയിലും ഒറ്റപ്പെട്ട് രോഗം സ്ഥിരീകരിക്കുന്ന ചേർത്തല തെക്കിലും ഭീതിയൊഴിഞ്ഞിട്ടില്ല.