ambala

അമ്പലപ്പുഴ: ആലപ്പുഴ ഇരവുകാട് വാർഡ് കഞ്ഞിക്കാരൻ വളപ്പ് വീട്ടിൽ മനോജിന്റെ മകൻ സഞ്ജുവിനെ (23) വെട്ടേറ്റനിലയിൽ റെയിൽവേട്രാക്കിനു സമീപം കണ്ടെത്തി. നാട്ടുകാർ ഇയാളെ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 8.30ഓടെ പുന്നപ്ര മാർക്കറ്റ് ബീച്ച് റോഡിൽ വിയാനി പള്ളിക്ക് സമീപത്തെ പാളത്തിനു സമീപം കുറ്റിക്കാട്ടിലാണ് ഇയാളെ കണ്ടെത്തിയത്. യുവാവിന്റെ കരച്ചിൽ കേട്ട പ്രദേശവാസികൾ തെരച്ചിൽ നടത്തുന്നതിടയിലാണ് വെട്ടേറ്റ നിലയിൽ സഞ്ജുവിനെ കണ്ടത്. രണ്ടു പാദങ്ങളിലും വെട്ടേറ്റ നിലയിലായിരുന്നു. പുന്നപ്ര സി.ഐ പി.വി.പ്രസാദ്, എസ്.ഐ. അജിത്ത് കുമാർ,എ.എസ്.ഐ സിദ്ദിഖ് എന്നിവരടങ്ങുന്ന സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തിയ ശേഷം ആശുപത്രിയിൽ എത്തി സഞ്ജുവിന്റെ മൊഴിയെടുത്തു. രണ്ടുപേരാണ് തന്നെ വെട്ടിയതെന്ന് ഇയാൾ പൊലീസിനു മൊഴി നൽകി. ആലപ്പുഴ കുതിരപ്പന്തി ഭാഗത്തുണ്ടായ അക്രമവുമായി ഇയാൾക്കു ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.