കായംകുളം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ കായംകുളം ബി.ആർ.സി.യിലും കായംകുളം സബ് ജില്ലയിലെ ഏഴ് പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി 10 ഹെൽപ് ഡെസ്കുകൾ പ്രവർത്തനം ആരംഭിച്ചു.
കോവിഡ് പഞ്ചാത്തലത്തിൽ കുട്ടികൾക്ക് പ്ലസ് വൺ അഡ്മിഷന് അപേക്ഷ അയക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും അതിനുള്ള മാർഗ നിർദ്ദേശം നൽകുന്നതിനുമാണ് ഇങ്ങനെയൊരു സംവിധാനം. ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ക്ലസ്റ്റർ കോ ഓഡിനേറ്റർമാരുടെയും സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെയും ബി.ആർ.സി. യിൽ ട്രെയിനേഴ്സിന്റെയും നേതൃത്വത്തിലുമാണ് ഹെൽപ്പ് ഡെസ്ക് തുടങ്ങിയിരിക്കുന്നത്. കായംകുളം ബി.ആർ.സി , കായംകുളം ബോയിസ് എച്ച് എസ്. എസ്, പി.കെ.കെ എസ് എം എച്ച് എസ് എസ്, കായംകുളം ഗേൾസ് എച്ച്.എസ്.എസ് നങ്ങ്യാർ കുളങ്ങര, എച്ച്.എസ്.എസ്, കൊപ്പാറേത്ത്എച്ച്.എസ്.എസ് , ആർ വി എസ് എം എച്ച് എസ്.എസ്. പ്രയാർ, വി.എം എച്ച് എസ്.എസ്. കൃഷ്ണപുരം, അമൃത എച്ച്.എസ് എസ്. വള്ളികുന്നം, വി.വി.എച്ച്.എസ്.എസ്. താമരക്കുളം, പോപ്പ് പയസ്സ് എച്ച്.എസ്. എസ്. കറ്റാനം എന്നീ സ്കൂളുകളിലാണ് ഹെൽപ്പ് ഡെസ്കുകൾ.
സ്കൂളുകളിൽ നിന്നും ലാപ്ടോപ്, നെറ്റ് സൗകര്യം, കമ്പ്യൂട്ടർ അദ്ധ്യാപകരുടെ സേവനം എന്നിവ പ്രയോജനപ്പെടുത്തിയാണ് ഹെൽപ്പ് ഡെസ്ക്കുകൾ ആരംഭിച്ചിരിക്കുന്നത്.