കായംകുളം: സ്വർണകള്ളക്കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കുക, മുഖ്യമന്ത്രി രാജി വയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യാഗ്രഹം നടത്തി. അഡ്വ. സി.ആർ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. എ.ഇർഷാദ് അദ്ധ്യക്ഷത വഹിച്ചു.