ആലപ്പുഴ: നഗരത്തിൽ മുല്ലയ്‌ക്കലിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ കച്ചവടക്കാരിയുടെ ബാഗ് മോഷണം പോയി. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. മുല്ലയ്‌ക്കലിൽ തേങ്ങ കച്ചവടത്തിനെത്തിയ ആര്യാട് സ്വദേശിനി വസുമതിയുടെ 20,000 രൂപ അടങ്ങുന്ന ബഗാണ് മോഷണം പോയത്. ഹോട്ടലിൽ കാഷ്യറിന്റെ കസേരയ്ക്ക് പിൻവശത്ത് ബാഗ് വച്ചശേഷം കഴിക്കാനായി കയറിയതായിരുന്നു. എന്നാൽ ബാഗ് വെച്ച വിവരം ഇവർ കാഷ്യറോട് പറഞ്ഞിരുന്നില്ല. ഭക്ഷണം കഴിച്ച ശേഷം തിരിച്ചിറങ്ങിയപ്പോഴാണ് ബാഗ് മോഷണം പോയ വിവരം മനസിലാകുന്നത്. സംഭവത്തിൽ നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.