വള്ളികുന്നം: അഭയം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ മെമ്പർഷിപ്പ് വിതരണംഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ അഡ്വ എൻ എസ് ശ്രീകുമാറിന് ആദ്യ അംഗത്വം നൽകി സി പി എം വള്ളികുന്നം പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ മോഹൻകുമാർ ഉദ്‌ഘാടനം ചെയ്തു.. കിടപ്പുരോഗികളുടെയും രോഗം മൂലം അവശത അനുഭവിക്കുന്നവരുടെയും പരിചരണത്തിനായി വള്ളികുന്നം പടിഞ്ഞാറ് മേഖല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അഭയം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി. എട്ട് വാർഡുകളിലായി രൂപീകരിച്ചിരിക്കുന്ന യൂണിറ്റുകളിൽ നൂറോളം പേരുടെ പരിചരണം ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. സഹായ ഉപകരണങ്ങളുടെയും മരുന്നിന്റെയും മറ്റും വിതരണം, ഡോക്ടർമാർ അടക്കമുള്ള മെഡിക്കൽ ടീമിന്റെയും വോളന്റിയർ ടീമിന്റെയും ഹോം കെയർ നടക്കുന്നു. അഭയം പ്രസിഡന്റ്‌ ശബരിക്കൽ നിയാസ് അദ്ധ്യക്ഷത വഹിച്ചു. അഭയം സെക്രട്ടറി എസ് എസ് അഭിലാഷ് കുമാർ സ്വാഗതം പറഞ്ഞു. ഗവേണിംഗ് ബോഡി അംഗങ്ങൾ പങ്കെടുത്തു.