ആലപ്പുഴ: മുഖ്യമന്ത്രി രാജിവയ്ക്കുക, സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും പങ്ക് സി.ബി.ഐ അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി ആർ.എസ്.പി നേതാക്കളായ അഡ്വ.ബി.രാജശേഖരന്റെയും അഡ്വ.കെ.സണ്ണിക്കുട്ടിയുടെയും നേതൃത്വത്തിൽ സത്യാഗ്രഹം നടത്തി. ആർ.എസ്.പി ജില്ലാ ഓഫിസിൽ നടന്നസത്യാഗ്രഹത്തിൽ എസ്.എസ്.ജോളി, ഗോവിന്ദൻ നമ്പൂതിരി, പി.രാമചന്ദ്രൻ, സി.എസ്.രമേശൻ, പി.മോഹനൻ, ദേവി പ്രിയൻ, രാജു തെന്നടി, പി.എ.അൻസർ എന്നിവർ പങ്കെടുത്തു.