photo

ആലപ്പുഴ: സ്വർണ്ണക്കടത്ത് സി.ബി.ഐ അന്വേഷിക്കുക, മുഖ്യമന്ത്രി രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലയിലെ 9 നിയോജകമണ്ഡലങ്ങളിലെയും യു.ഡി.എഫ് നേതാക്കൾ വീടുകളിലും ഓഫിസുകളിലും ഇന്നലെ സത്യാഗ്രഹമിരുന്നു. ഡി.സി.സി പ്രസിഡന്റ് എം ലിജു, കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ എന്നിവർ ഡി.സി.സി ഓഫീസിലും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഡി.സുഗതൻ കിടങ്ങാംപറമ്പിലെ വീടായ അമ്പലപ്പുഴ ഹൗസിലും സത്യാഗ്രഹമനുഷ്ടിച്ചു.