നൂറിനു താഴേക്കു വരാത്ത മൂന്നാം ദിവസം
ആലപ്പുഴ: തുടർച്ചയായ മൂന്നാം ദിവസവും ജില്ലയിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം നൂറു കടന്നു. ഇന്നലെ 108 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 892 ആയി. എട്ടുപേർ വിദേശത്തുനിന്നും 11 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 89 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
60 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതോടെ ജില്ലയിൽ രോഗമുക്തരായവരുടെ എണ്ണം 1262 ആയി. നൂറനാട് ഐ.ടി.ബി.പി മേഖലയിൽ രോഗ ബാധിതരുടെ എണ്ണം കൂടുന്നത് ആശങ്കപ്പെടുത്തുന്നു.ഇന്നലെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേരും ചെട്ടികാട് സ്വദേശികളാണ്. മേഖലയിൽ കഴിഞ്ഞ ദിവസം 35 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് ഐ.ടി.ബി.പിയിലേക്ക് എത്തുന്ന ജീവനക്കാരുടെ കാര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് സർക്കാർ ഐ.ടി.ബി.പി അധികൃതരോട് ആവശ്യപ്പെട്ടു
രോഗം സ്ഥിരീകരിച്ചത് (നാട്ടിലേക്കെത്തിയവർ)
ഖത്തറിൽ നിന്നെത്തിയ അർത്തുങ്കൽ സ്വദേശി, മസ്കറ്റിൽ നിന്നെത്തിയ വയലാർ സ്വദേശിയായ ആൺകുട്ടി, മസ്കറ്റിൽ നിന്നെത്തിയ വയലാർ സ്വദേശി, ബഹറിനിൽ നിന്നെത്തിയ പുന്നപ്ര സ്വദേശിനി. അബുദാബിയിൽ നിന്നെത്തിയ പുന്നപ്ര സ്വദേശി, ദുബായിൽ നിന്നെത്തിയ അമ്പലപ്പുഴ സ്വദേശി, ഖത്തറിൽ നിന്നെത്തിയ പുറക്കാട് സ്വദേശി, മസ്കറ്റിൽ നിന്നെത്തിയ വയലാർ സ്വദേശിനി, ഹൈദരാബാദിൽ നിന്നെത്തിയ കണ്ടല്ലൂർ സ്വദേശി, ഗ്വാളിയാറിൽ നിന്നെത്തിയ കാക്കാഴം സ്വദേശി ഗ്വാളിയാറിൽ നിന്നെത്തിയ ചേർത്തല തെക്ക് സ്വദേശി, ആന്ധ്രയിൽ നിന്നെത്തിയ പള്ളിപ്പുറം സ്വദേശി, വെസ്റ്റ് ബംഗാളിൽ നിന്നു ജോലിസംബന്ധമായി എത്തിയ യുവാവ്, തമിഴ്നാട്ടിൽ നിന്നെത്തിയ കായംകുളം സ്വദേശി, ഹരിയാനയിൽ നിന്നെത്തിയ കൈനകരി സ്വദേശി, വെസ്റ്റ് ബംഗാളിൽ നിന്നെത്തിയ കൈനകരി സ്വദേശി, കർണാടകയിൽ നിന്നെത്തിയ പുന്നപ്ര സ്വദേശിനി, വിശാഖപട്ടണത്ത് നിന്നെത്തിയ ചേർത്തല സ്വദേശി, ഡൽഹിയിൽ നിന്നെത്തിയ അന്ധകാരനഴി സ്വദേശി
.............................
ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 6648
ആലപ്പുഴ മെഡി.ആശുപത്രിയിൽ: 334
ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ: 46
ആലപ്പുഴ ജനറൽ ആശുപത്രിയിൽ: 1
തുറവൂർ ഗവ.ആശുപത്രിയിൽ:66
കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ:182