ambala

അമ്പലപ്പുഴ:എസ്.എൻ.ഡി.പി യോഗം പുറക്കാട് കരൂർ 796-ാംനമ്പർ ശാഖായോഗം മുൻ സെക്രട്ടറിയും എസ്.എൻ.എം.എച്ച്.എസ്.എസ് മുൻ ജീവനക്കാരനുമായ പുറക്കാട് കുറ്റിക്കാട് വീട്ടിൽ വിജയപ്രദീപ് (80) നിര്യാതനായി. അപ്പാത്തിക്കരി പാടശേഖര സമിതി സെക്രട്ടറി, കാർഷിക വികസന സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്. ഭാര്യ: സുഷമ: മക്കൾ: ബിനു (സ്വാഗത് കോളേജ് പുറക്കാട്), അഡ്വ.വി.എസ്. ജിനു രാജ് (സി.പി.എം പുറക്കാട് ലോക്കൽ കമ്മിറ്റിയംഗം, പുറക്കാട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), സിനി (അദ്ധ്യാപിക എസ്.എൻ.എം.എച്ച്.എസ് പുറക്കാട്). മരുമക്കൾ: ധന്യ (അദ്ധ്യാപിക, എസ്.എൻ.എം.എച്ച്. എസ് പുറക്കാട്), മഞ്ജുഷ (അദ്ധ്യാപിക, ആറ്റിങ്ങൽ), മനു.