dtg

ഹരിപ്പാട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന സി.പി.എം ചെറുതന ലോക്കൽ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ഏരിയാ കമ്മിറ്റി അംഗവുമായ ചാക്കോ ജോസിന് സി.ബി.സി വാര്യർ ഫൗണ്ടേഷൻ കരുതൽ പെയിൻ ആന്റ് പാലിയേറ്റീവ് സൊസൈറ്റിയുടെ ആദരം. സി.ബി.സി ഫൗണ്ടേഷൻ 20 ദിവസത്തോളം സംഘടിപ്പിച്ച സാമൂഹ്യ അട്ടക്കളയിലേക്ക് ജനങ്ങളിൽ നിന്നും പരമാവധി ഉത്പന്നങ്ങൾ സമാഹരിച്ച് എത്തിക്കാനും ചെറുതന പഞ്ചായത്തിൽ ഭക്ഷണം ലഭിക്കാതെ ദുരിതം അനുഭവിച്ച നൂറു കണക്കിന് ആളുകൾക്ക് ഭക്ഷണപ്പൊതികൾ എത്തിച്ചു നൽകാനും ചാക്കോ മാതൃകയായിരുന്നു. ഹരിപ്പാട് ഇ.എം.എസ് ഭവനിൽ നടന്ന ചടങ്ങിൽ സി.ബി.സി വാര്യർ ഫൗണ്ടേഷൻ ചെയർമാൻ എം.സത്യപാലൻ മൊമന്റോ നൽകി ആദരിച്ചു. ട്രഷറർ എൻ.സോമൻ, കരുതൽ പാലിയേറ്റീവ് സെക്രട്ടറി ജി.രവീന്ദ്രൻ പിള്ള, വൈസ് ചെയർമാൻ ആർ.ഓമനക്കുട്ടൻ, പ്രതീഷ് ജി.പണിക്കർ, കെ.ധർമ്മപാലൻ, ടി.എം.ഗോപിനാഥൻ എന്നിവർ പങ്കെടുത്തു.