perumbalam-agogyakendaram

പൂച്ചാക്കൽ: പെരുമ്പളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. മന്ത്രി കെ.കെ.ശൈലജ അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജൻ ഖോബ്രഗഡെ സ്വാഗതവും, നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ രത്തൻ ഖേൽക്കർ റിപ്പോർട്ടും അവതരിപ്പിച്ചു. പെരുമ്പളം ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നിർമ്മല ശെൽവരാജ്, പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഷിബു, മെഡിക്കൽ ഓഫീസർ ഡോ. കെ.ബി.ഷാഹുൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.ഡി.സജീവ് പി..ജി.മുരളീധരൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ജയകുമാർ കളിപറമ്പ് ,സജിനി മണിയപ്പൻ തുടങ്ങിയവർ പങ്കെടുത്തു.