asf

ഹരിപ്പാട്: സി.ബി.സി വാര്യർ ഫൗണ്ടേഷൻ കരുതൽ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആയിരം ആട്ടോ-ടാക്സി ടെമ്പോ ഡ്രൈവർമാർക്കും ആംബുലൻസ് ഡ്രൈവർമാർക്കും മാസ്കുകൾ വിതരണം ചെയ്യും. ഉദ്ഘാടനം ഹരിപ്പാട് കച്ചേരിപ്പടിയിൽ ഫൗണ്ടേഷൻ ചെയർമാൻ എം.സത്യപാലൻ നിർവഹിച്ചു. ട്രഷറർ എൻ.സോമൻ, കരുതൽ സെക്രട്ടറി ജി.രവീന്ദ്രൻ പിള്ള, വൈസ് ചെയർമാൻ ആർ.ഓമനക്കുട്ടൻ, അഡ്വ.ടി.എസ്. താഹ, കെ.ധർമ്മപാലൻ, ടി.എം.ഗോപിനാഥൻ, ഷാജി എന്നിവർ പങ്കെടുത്തു.