അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ തോട്ടപ്പള്ളി കുരുട്ടു മുതൽ പുറക്കാട് കൃഷിഭവൻ വരെയും, വളഞ്ഞവഴി ജംഗ്ഷൻ, ബീച്ച് റോഡ്, എസ്.എൻ കവല വെസ്റ്റ്, ആഞ്ഞിലിപ്പുറം, അൽ അമീൻ, കുന്നക്കാട് എന്നിവിടങ്ങളിലും രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ ഫോക്കസ് ജംഗ്ഷൻ, തൂക്കുകുളം, ഈസ്റ്റ് വെനീസ് ,ബ്ലോക്ക് ഓഫീസ്, കളർകോട് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 5 വരെയും 11 കെ.വിയിലെ എല്ലാ ഫീഡറുകളിലും ഭാഗികമായും വൈദ്യുതി മുടങ്ങും.