ഹരിപ്പാട്: കാൻസർ ചികിത്സയിലിരിക്കെ കൊവിഡ് സ്ഥിരീകരിച്ച വീയപുരം കാരിച്ചാൽ സൂര്യയിൽ, ശശിധരൻ പിള്ളയുടെ ഭാര്യ രാജം എസ്.പിള്ള (76) മരിച്ചു. ഒരു മാസത്തിലധികമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കാൻസർ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കിടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ പുലർച്ചെ മരിച്ചു. മക്കൾ: സന്തോഷ് (ദുബായ്), സതീശ് (ആസ്ട്രേലിയ). മരുമകൾ: പാർവ്വതി.