വള്ളികുന്നം: വള്ളികുന്നം പുത്തൻചന്ത താരാഭവനത്തിൽ സുഭാഷിന്റെ വീടിനു മുകളിലേക്ക് തെങ്ങു കടപുഴകി വീണു.വീട്ടിലുണ്ടായിരുന്ന യുവതിയും രണ്ടര വയസുള്ള കുഞ്ഞും പുറത്തേക്ക് ഇറങ്ങിയ സമയത്തായിരുന്നു സംഭവം. ഷീറ്റിട്ട മേൽക്കൂരയും ഭിത്തിയും തകർന്നു. ഇന്നലെ ഉച്ചയ്ക്ക് 2.30 ന് ഉണ്ടായ കാറ്റിലാണ് തെങ്ങു വീണത്. കിടപ്പുമുറിയുടെ മുകളിലേക്കായിരുന്നു മരം വീണത്.