കറ്റാനം: ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ കൊപ്രാപ്പുര-കാരാവള്ളിമുക്ക്-പാറയ്ക്കല്‍ ജങ്ഷന്‍ റോഡിന്റെ പുനരുദ്ധാരണത്തിന് 2 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. യു പ്രതിഭ എം.എല്‍.എ അറിയിച്ചു.

ഗ്രാമപഞ്ചായത്തിന്റെ 16, 17, 18 വാര്‍ഡുകളില്‍ കൂടി കടന്നുപോകുന്ന റോഡ് ദീര്‍ഘനാളായി തകര്‍ന്ന് കിടക്കുകയാണ്. കൊപ്രാപ്പുരയില്‍ നിന്നും തെക്കോട്ട് ഭരണിക്കാവ് പഞ്ചായത്ത്, കൃഷ്ണപുരം പഞ്ചായത്തുമായി അതിര്‍ത്തി പങ്കിടുന്ന പാറയ്ക്കല്‍ ജംഗ്ഷന്‍ വരെയുള്ള റോഡിന്റെ പുനരുദ്ധാരണത്തി​നാണ് എം.എല്‍.എയുടെ അഭ്യര്‍ത്ഥന പ്രകാരം തുക അനുവദിച്ചിട്ടുള്ളത്.

ഇതോടെ പ്രദേശവാസികളുടെ ഏറെ നാളത്തെ ആവശ്യത്തിന് പരിഹാരമാവും. തദ്ദേശ സ്വയം ഭരണവകുപ്പിനാണ് നിര്‍മ്മാണ ചുമതല. തുടര്‍നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി എം.എല്‍.എ അറിയിച്ചു.