ആലപ്പുഴ: ചുഴലിക്കാറ്റിൽ ഇന്നലെ നഗരത്തിൽ നിരവധി മരങ്ങൾ കടപുഴുകി വീണു. ജില്ലാ പൊലീസ് ഓഫീസ് വളപ്പിലുണ്ടായിരു ന്ന കൂറ്റൻ മാവ് രണ്ടായി പിളർന്ന് വൻ ശിഖരം പതിച്ച് ആറ് കാറുകൾക്ക് കേടുപാട് സംഭവിച്ചു. വൈകിട്ട് മൂന്നരയോടെ ഉണ്ടായ ശക്തമായ കാറ്റ് എസ്.പി.ഓഫീസ് വളപ്പിൽ ചുഴലിക്കാറ്റായി മാറിയാണ് കൂറ്റൻ മാവിന്റെ വൻ ശിഖരം താഴെ പതിച്ചത്. മാവിനു താഴെ പാർക്ക് ചെയ്തിരുന്ന കാറുകൾക്കാണ് കേടുപാട് സംഭവിച്ചത്. ഡിവൈ.എസ്.പി ഓഫീസിന് മുന്നിൽ വലിയ ആഞ്ഞിലിമരവും വെള്ളക്കിണർ ജംഗ്ഷനിൽ അക്വേഷ്യ മരവും എസ്.ബി.ഐ ഓഫീസിന് മുന്നിൽ നിന്ന പാലമരവും നിലംപതിച്ചു. കളക്ടറേറ്റ് റോഡിൽ ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്‌സെത്തി മുഴുവൻ മരങ്ങളും മുറിച്ചു മാറ്റി.