ആലപ്പുഴ: ആഗസ്റ്റിലെ റേഷൻ വിതരണത്തിനായി ഇ-പോസ് മെഷീനിൽ സാങ്കേതിക ക്രമീകരണങ്ങൾ വരുത്തേണ്ടതിനാൽ ഇന്ന് റേഷൻ വിതരണം ഉണ്ടായിരിക്കില്ല. വാതിൽപ്പടി വിതരണ പ്രകാരം ലഭ്യമാകുന്ന സ്റ്റോക്ക് ഇറക്കാനായി റേഷൻകടകൾ തുറന്ന് പ്രവർത്തിക്കണം. ആഗസ്റ്റിലെ റേഷൻ വിതരണം നാളെ ആരംഭിക്കും.