ചേർത്തല: വാരനാട് ദേവീക്ഷേത്രത്തിലെ നിറപുത്തരി ഒൻപതിന് രാവിലെ 8.50 നും 10.45നും മദ്ധ്യേ നടത്തും. കൊവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായാണ് ചടങ്ങുകൾ നടത്തുന്നത്. ഞായറാഴ്ച രാവിലെ കൊടിമരച്ചുവട്ടിൽ സമർപ്പിക്കുന്ന നെൽക്കതിരുകൾ മേൽശാന്തി തീർത്ഥം തളിച്ച് ശുദ്ധി വരുത്തും. തുടർന്ന് ചുവന്ന പട്ടിൽ പൊതിഞ്ഞ് കതിർക്കറ്റകൾ, ക്ഷേത്രം മേൽശാന്തി ശ്രീകൃഷ്ണരു മനോജിന്റെ നേതൃത്വത്തിൽ ശിരശ്ശിലേറ്റി വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുഖമണ്ഡപത്തിൽ സമർപ്പിക്കും. ഒപ്പം ആലില, മാവില, ഇല്ലി, നെല്ലി, ഇലകളും ദശപുഷ്പം എന്നിവയും സമർപ്പിക്കും. ആദ്യകറ്റയിൽ നിന്ന് എടുക്കുന്ന ഉണക്കലരി കൊണ്ട് ദേവിക്ക് പുത്തരി പായസം തയ്യാറാക്കും. മുഖമണ്ഡപത്തിലെ പൂജകൾക്ക് ശേഷം നെൽകറ്റകൾ ദേവിക്ക് സമർപ്പിക്കും. ഒപ്പം പുത്തരിപായസം, ഉപ്പുമാങ്ങ, ഇഞ്ചിത്തൈര്, മെഴുക്കുപുരട്ടി, പുളിശ്ശേരി എന്നിവയും നേദിക്കും. തുടർന്ന് ഉച്ചപൂജയ്ക്ക് ശേഷം നട അടയ്ക്കും. നിറപുത്തരിക്ക് മുൻകൂട്ടി ചീട്ടെടുക്കാൻ സൗകര്യമുണ്ട്. ഫോൺ: 85938 82269, 94470 13806.