അമ്പലപ്പുഴ: മദ്യപാനത്തിനിടെയുണ്ടായ വാക്കേറ്റത്തിൽ സുഹൃത്തിന്റെ കുത്തേറ്റ പുന്നപ്ര തെക്ക് പഞ്ചായത്ത് 16-ാം വാർഡ് പള്ളിപ്പറമ്പ് വീട്ടിൽ ആന്റണിയുടെ മകൻ പ്രിൻസിനെ (26) ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവേശിച്ചു. ഇന്നലെ രാത്രി 8.30 ഓടെ വിയാനി പള്ളിക്ക് സമീപത്തായിരുന്നു സംഭവം. വാക്കേറ്റത്തിനൊടുവിൽ മദ്യക്കുപ്പി പൊട്ടിച്ച് കൈകളിൽ കുത്തി എന്നാണ് പരാതി. പ്രതി ഒളിവിലാണ്.