കായംകുളം: കൃഷ്ണപുരം കാപ്പിൽ സർവീസ് സഹകരണ ബാങ്ക് 1594 ന്റെ പരിധിയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും നെൽ കർഷകരേയും ക്യാഷ് അവാർഡും മെമന്റോയും നൽകി ആദരിച്ചു.
വിരമിച്ച സെക്രട്ടറി വി.എ.ശങ്കരൻപോറ്റിക്ക് യാത്രയയപ്പ് നൽകി. പ്രസിഡന്റ് കെ.എം ബഷീർ അദ്ധ്യക്ഷത വഹിച്ചു. സീനിയർ ഡയറക്ടർ ബോർഡ് അംഗം തണ്ടളത്ത് മുരളി ഉദ്ഘാടനം ചെയ്തു. സി.എ അൻഷാദ്, കെ.രാമൻകുട്ടി, ഒ.ഐ.സി.സി ജനറൽ സെക്രട്ടറി ഷരീഫ്കുഞ്ഞ്, പി.ബീന, പി.എ.ശങ്കരൻകുട്ടി എന്നിവർ സംസാരിച്ചു.