bdb

ഹരിപ്പാട് : വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കാണപ്പെട്ടു. കരുവാറ്റ വഴിയമ്പലത്തിന് സമീപം പനയറ പറമ്പിൽ പ്രസന്നന്റ ഭാര്യ ഉഷയെയാണ് (50) കരുവാറ്റ ശ്രീരാമകൃഷ്ണവിദ്യാലയത്തിന് സമീപം റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടത്. ചൊവ്വാഴ്‌ച പുലർച്ചെ 7.30 ഓടെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. മക്കൾ: പ്രസാദ്, കണ്ണൻ. ഹരിപ്പാട് പൊലീസ് കേസെടുത്തു.