ഹരിപ്പാട്: കരുണ സാമൂഹികവേദിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ധീര സ്വാതന്ത്ര്യ സമരസേനാനി ബാലഗംഗാധര തിലകന്റെ നൂറാം ചരമവാർഷികം ആചരിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റിഅംഗം ബി. ബാബുരാജ് ഉദ്‌ഘാടനം നിർവഹിച്ചു. ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. കരുണ പ്രസിഡന്റ് എൻ. രാജ്‌നാഥ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് കെ. കെ. രാമകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർമാരായ ആർ. രതീഷ്, എസ്. ശ്രീവിവേക്, കെ. രാജേഷ്കുമാർ എന്നിവർ സംസാരിച്ചു.