ആലപ്പുഴ:ജലജീവൻ മിഷൻ സമ്പൂർണ ഗ്രാമീണ കുടിവെള്ള പദ്ധതി ഭാഗമായി ജില്ലയിൽ 42.51 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി. 21 പഞ്ചായത്തുകളിലായാണ് പദ്ധതി നടപ്പാക്കുക.

എ.ഡി.എം. ജെ. മോബിയുടെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് വഴി ചേർന്ന ജില്ലാതല കമ്മി​റ്റിയിലാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. 44 പഞ്ചായത്തുകൾക്ക് നേരത്തെ അംഗീകാരം നൽകിയിരുന്നു. എല്ലാ ഗ്രാമീണ ഭവനങ്ങളിലും പൈപ്പ് വഴി കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിയുടെ 45ശതമാനം തുക കേന്ദ്ര ഫണ്ടും 30 ശതമാനം തുക സംസ്ഥാന ഫണ്ടുമാണ്. 15 ശതമാനം തുക തദ്ദേശസ്ഥാപനങ്ങളും 10 ശതമാനം തുക ഗുണഭോക്താക്കളുമാണ് ഒടക്കേണ്ടത്. യോഗത്തിൽ എ. എം. ആരിഫ് എം.പി, പ്രൊജക്റ്റ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എ. ഷീജ, അസിസിസ്​റ്റന്റ് എൻജിനീയർ ശിഹാബുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.