മാന്നാർ: മാന്നാർ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാദ്ധ്യമപ്രവർത്തകർക്ക് സാനിട്ടൈസറും മാസ്‌കും വിതരണം ചെയ്തു. മാന്നാർ മീഡിയ സെന്റർ പ്രസിഡന്റ് സതീഷ് ശാന്തിനിവാസിനു എം.ജെ.എഫ് ലയൺ ആർ വെങ്കിടാചലം സാധനങ്ങൾ കൈമാറി. ചടങ്ങിൽ സോൺ ചെയർപേഴ്‌സൺ ബൈജു വി പിള്ള, ട്രെഷറർ സുരേഷ് ബാബു, സജീവ് മാന്നാർ, രാജീവ് പരമേശ്വരൻ, മീഡിയ സെന്റർ സെക്രട്ടറി സുരേഷ് കുമാർ, അൻഷാദ് എന്നിവർ പങ്കെടുത്തു.