മാന്നാർ: മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും സ്വർണകള്ളക്കടത്ത് സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മാന്നാറിൽ കെ.പി.സി.സി സെക്രട്ടറി മാന്നാർ അബ്ദുൾലത്തീഫ് ഉപവാസസമരം നടത്തി. യു.ഡി.എഫ് കൺവീനർ അജിത് പഴവൂർ അദ്ധ്യക്ഷത വഹിച്ചു. സതീഷ് കൊച്ചുപറമ്പിൽ, സണ്ണി കോവിലകം, രാധേഷ് കണ്ണന്നൂർ, ഹരി കുട്ടമ്പേരൂർ, ഷാജി കോവുപുറം,സതീഷ് ശാന്തിനിവാസ്, ടി.എസ് ഷെഫീഖ്, അനിൽ മാന്തറ, ഷാജി കുരട്ടിക്കാട്, കെ.എ സലാം ഷൈനാനവാസ്, ചാക്കോ കൈയ്യത്ര, പി.എൻ നെടുവേലി, പി.ബി സലാം, രാജേഷ് നമ്പ്യായരെത്തു, മഹാദേവൻ, സി.എ സാദിഖ്, വത്സലാ ബാലകൃഷ്ണൻ, ബി.ശശികുമാർ, അനിസിൻ അസീസ്, സാബു ട്രാവൻകൂർ എന്നിവർ സംസാരി​ച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശ്ശേരിൽ നാരങ്ങാനീര് നൽകിയാണ് സത്യഗ്രഹം അവസാനിപ്പിച്ചത്.