കായംകുളം: കായംകുളത്ത് ഇന്നലെ ആറുപേർക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 126 ആയി. നിയന്ത്രണങ്ങൾ ഒഴിവാക്കിയതോടെ സസ്യമാർക്കറ്റ് ഉൾപ്പെടുന്ന 9ാം വാർഡ് മാത്രമാണ് ഇപ്പോൾ കണ്ടയ്ൻമെന്റ് സോൺ. രോഗ ബാധിതർ വർദ്ധിക്കുന്നതിനാൽ കൂടുതൽ നിയന്ത്രണങ്ങൾ ഇനിയും വേണ്ടിവരുമെന്ന ആശങ്കയിലാണ് അധികൃതർ.

ഒൻപതാം വാർഡിൽ രണ്ടുപേർക്കും നാൽപതാം വാർഡിൽ മൂന്നുപേർക്കും സമ്പർക്കത്തിലൂടെയും മൂന്നാം വാർഡിൽ വിദേശത്തുനിന്നു വന്ന് നിരീക്ഷണത്തിലായി​രുന്നയാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 211 പേർക്കാണ് കായംകുളംനിയോജക മണ്ഡലത്തിൽ കോവിഡ് സ്ഥിരീകരിച്ചത് .അതിൽ 142 പേർക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്, ഇപ്പോൾ ചികിത്സയിലുള്ളത് 69 പേരാണ് .ചെട്ടികുളങ്ങര പഞ്ചായത്തിലെ 2,3 വാർഡുകൾ, കൃഷ്ണപുരം പഞ്ചായത്തിലെ വാർഡ് 1. ഭരണിക്കാവ് പഞ്ചായത്തിലെ വാർഡ് 12. കായംകുളം മുൻസിപ്പാലിറ്റിയിലെ വാർഡ് 9 എന്നിവയാണ് മണ്ഡലത്തിലെ കണ്ടെയ്ൻമെൻറ് സോണുകൾ.