അമ്പലപ്പുഴ:സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശു കിടന്ന ഒരേക്കർ നിലം പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിയോഗ്യമാക്കി. 55 ഏക്കറുളള കനകാശേരി മുന്നൂറ് പാടശേഖരത്തിൽ കാലങ്ങളായി തരിശുകിടന്ന നിലമാണ് കൃഷിയോഗ്യമാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് സുവർണ്ണ പ്രതാപൻ ഞാറു നട്ട് ഉദ്ഘാടനം ചെയ്തു.