അമ്പലപ്പുഴ: ഞായറാഴ്ച രാത്രി പുന്നപ്ര വിയാനി ഭാഗത്ത് വെച്ച് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം കുറ്റിക്കാട്ടിൽ തള്ളിയ കേസിൽ പുന്നപ്ര തെക്ക് പഞ്ചായത്ത് 17-ാം വാർഡിൽ കറുകപ്പറമ്പ് വീട്ടിൽ അഖിലിനെ (24) പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തു. ഞായാറാഴ്ച രാത്രി 8.30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. ആലപ്പുഴ ഇരവുകാട് വാർഡിൽ കഞ്ഞിക്കാരൻ വളപ്പ് വീട്ടിൽ മനോജിന്റെ മകൻ സഞ്ജുവിനെ (23) വെട്ടിപരി ക്കേൽക്കച്ച ശേഷം പുന്നപ്ര ബീച്ച് റോഡിലെ റെയിൽ വേ ട്രാക്കിലെ കുറ്റിക്കാട്ടിൽ എറിയുകയുകയായിരുന്നു.മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കുറ്റിക്കാട്ടിൽ നിന്നും യുവാവിന്റെ കരച്ചിൽ കേട്ട് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് സഞ്ജുവിനെ കണ്ടെത്തിയത്.ഉടൻ തന്നെ നാട്ടുകാർ ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽഎത്തിക്കുകയും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. വിയാനി ഭാഗത്ത് ഒളിവിൽ കഴിഞ്ഞിരുന്ന അഖിലിനെ ഇന്നലെ ഉച്ചക്ക് 12 ഓടെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു